ErnakulamLatest NewsKeralaNattuvarthaNews

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം ന​ട​ത്തി: ഗുണ്ടസംഘം അറസ്റ്റിൽ

എ​രു​മ​ത്ത​ല നാ​ലാം​മൈ​ൽ നീ​രി​യേ​ലി​ൽ വീ​ട്ടി​ൽ ഫൈ​സ​ൽ പ​രീ​ത് (38), ചെ​മ്പ​റ​ക്കി സൗ​ത്ത് വാ​ഴ​ക്കു​ളം ത​ച്ചേ​രി​ൽ വീ​ട്ടി​ൽ ജോ​മി​റ്റ് (34), തേ​വ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ താ​ന്നി​ക്കോ​ട് വീ​ട്ടി​ൽ വി​പി​ൻ (32), വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ൽ വി.​എ​സ്. ആ​ന​ന്ദ് (36), വ​ള​വി​ൽ വീ​ട്ടി​ൽ വി​നീ​ത് (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ള​മ​ശ്ശേ​രി: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം ന​ട​ത്തു​ക​യും വീ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത ഗു​ണ്ട​സം​ഘം അറസ്റ്റിൽ. ​എ​രു​മ​ത്ത​ല നാ​ലാം​മൈ​ൽ നീ​രി​യേ​ലി​ൽ വീ​ട്ടി​ൽ ഫൈ​സ​ൽ പ​രീ​ത് (38), ചെ​മ്പ​റ​ക്കി സൗ​ത്ത് വാ​ഴ​ക്കു​ളം ത​ച്ചേ​രി​ൽ വീ​ട്ടി​ൽ ജോ​മി​റ്റ് (34), തേ​വ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ താ​ന്നി​ക്കോ​ട് വീ​ട്ടി​ൽ വി​പി​ൻ (32), വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ൽ വി.​എ​സ്. ആ​ന​ന്ദ് (36), വ​ള​വി​ൽ വീ​ട്ടി​ൽ വി​നീ​ത് (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ള​മ​ശ്ശേ​രി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ള​മ​ശ്ശേ​രി​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 3.30ഓ​ടെയാണ് സംഭവം. വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ഭി​ന്ന​ശേ​ഷി​ക്കാ​ര​നും കി​ട​പ്പു​രോ​ഗി​യു​മാ​യ പ​ള്ളി​ലാം​ക​ര​യി​ൽ പ്ലാ​ത്താ​ഴ​ത്ത് സു​രേ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച്​ ക​യ​റു​ക​യും വീ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തു. ശേ​ഷം വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. പ​രി​ക്കേ​റ്റ സു​രേ​ഷി​ന്‍റെ മ​ക്ക​ളാ​യ സ​ഞ്ജ​യ് (22), സൗ​ര​വ് (23) എ​ന്നി​വ​രെ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ദുരിതപ്പെയ്ത്ത് തുടരുന്നു, അതിത്രീവ മഴ, മിന്നല്‍ ചുഴലി, കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു

പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ സു​ഹൃ​ത്തി​ന്‍റെ സ​ഹോ​ദ​രി​യെ പ​രി​ക്കേ​റ്റ​വ​രു​ടെ വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചു എ​ന്ന​താ​യി​രു​ന്നു അ​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​യി പൊ​ലീ​സ് പ​റ​ഞ്ഞ​ത്. അ​റ​സ്റ്റി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​തി​ക​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി​ബി​ൻ​ദാ​സ്, പൊ​ലീ​സു​കാ​രാ​യ ന​ജീ​ബ്, ഷെ​മീ​ർ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ൾ നി​ര​വ​ധി അ​ടി​പി​ടി, ക​വ​ർ​ച്ച കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button