മൂന്നാം വിവാഹവും പരാജയം: തെന്നിന്ത്യൻ സൂപ്പർതാരം വിവാഹമോചിതനാകുന്നു

പവന്‍ കല്യാണിന്റെ മൂന്നാമത്തെ ഭാര്യയാണ് അന്ന

തെന്നിന്ത്യൻ സൂപ്പര്‍ താരവും ജനസേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍ വിവാഹ മോചിതനാകുന്നതായി വാർത്തകൾ. പവന്‍ കല്യാണിനൊപ്പം പൊതുചടങ്ങുകളിലും കുടുംബ സദസ്സുകളിലുമെല്ലാം എത്താറുണ്ടായിരുന്ന അന്ന കുറച്ചു കാലങ്ങളായി അത്തരം പരിപാടിയിൽ പങ്കെടുക്കുന്നില്ല. അതിന്റെ തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് പവൻ കല്യാണിന്റെ വിവാഹ മോചന വാർത്തകൾ ആരാധകർ ചർച്ചയാക്കുന്നത്.

read also: ഡെല്‍ഹിയില്‍ യുവാവ് യാചകനെ കുത്തിക്കൊന്നു: കൊലപാതകം ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് 

അടുത്ത ബന്ധുവായ നടന്‍ വരുണ്‍ തേജിന്റെ വിവാഹ നിശ്ചയത്തിലും രാം ചരണിന്റെ കുഞ്ഞ് പിറന്ന ശേഷം നടന്ന ചടങ്ങിലും പവൻ പങ്കെടുത്തിരുന്നുവെങ്കിലും അന്നയുണ്ടായിരുന്നില്ല. മക്കള്‍ക്കൊപ്പം അന്ന ലെസ്നേവ വിദേശത്തേയ്ക്ക് താമസം മാറി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പവന്‍ കല്യാണിന്റെ മൂന്നാമത്തെ ഭാര്യയാണ് അന്ന. 1997ല്‍ ആണ് പവന്‍ കല്യാൺ നന്ദിനിയെ വിവാഹം ചെയ്തത്. പിന്നീട് നടി രേണു ദേശായിയെ വിവാഹം ചെയ്തു. 2012ല്‍ രേണുവുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് പവന്‍ അന്നയെ വിവാഹം ചെയ്തത്.

Share
Leave a Comment