നെടുമ്പാശ്ശേരി: പിൻചക്രം പൊട്ടിയ സ്‌പൈസ് ജെറ്റ് വിമാനത്തിന് പകരം സംവിധാനമുണ്ടാക്കാത്തതിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. തിങ്കളാഴ്ച രാത്രി 11.35-ന് കൊച്ചിയിൽ നിന്നും ദുബായിലേയ്ക്ക് പോകേണ്ടിയിരുന്ന വിമാനമാണ് മണിക്കൂറുകളോളം വൈകിയത്.
വിമാനം ലാൻഡിങ്ങിനിടെ പിൻചക്രം പൊട്ടിയതാകാമെന്നാണ് നിഗമനം. ടയർ മാറ്റണമെന്നതിനാൽ ഇതിലുണ്ടായിരുന്ന 176 യാത്രക്കാരെയും ഹോട്ടലുകളിലേയ്ക്ക് മാറ്റുകയായിരുന്നു.
തകരാർ പരിഹരിച്ച് രാത്രി 8 മണിയോടെ വിമാനം ദുബായിലേയ്ക്ക് പുറപ്പെടുമെന്നാണറിയിച്ചത്. എന്നാൽ തകരാർ പരിഹരിക്കാനായില്ല. പിന്നീട് ചെന്നൈയിൽ നിന്നും മറ്റൊരു വിമാനമെത്തിച്ച് അതിൽ യാത്രയാക്കുമെന്നു പറഞ്ഞെങ്കിലും അതും പാലിച്ചില്ല. ഇതേത്തുടർന്നാണ് യാത്രക്കാർ പ്രകോപിതരായത്.
Post Your Comments