സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി ഇനത്തിൽ ലഭിക്കുന്ന സാധനങ്ങളുടെ സ്റ്റോക്കുകൾ കുറയുന്നതായി റിപ്പോർട്ട്. വിലക്കയറ്റത്തിൽ നിന്നും രക്ഷനേടാൻ റേഷൻ കാർഡുമായി സപ്ലൈകോ സ്റ്റോറുകളിൽ എത്തുന്ന സാധാരണക്കാർ വെറും കയ്യോടെയാണ് മടങ്ങുന്നത്. സർക്കാർ വിതരണക്കാർക്ക് നൽകേണ്ട പണം അനുവദിക്കാത്തതിനെ തുടർന്നാണ് സപ്ലൈകോ സ്റ്റോറുകളിൽ അനിശ്ചിതത്വം തുടരുന്നത്.
13 ഇനം ഭക്ഷ്യവസ്തുക്കളാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ സ്റ്റോറുകൾ മുഖാന്തരം നൽകിയിരുന്നത്. കുറഞ്ഞ വിലയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭിക്കുന്നതിനാൽ സപ്ലൈകോ സ്റ്റോറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലാണ്. സംസ്ഥാനത്ത് ആദ്യമായാണ് സപ്ലൈകോ ഇത്തരമൊരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. മുൻ ടെൻഡറുകളിൽ 400 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. കുടിശ്ശിക കൃത്യമായി നൽകിയില്ലെങ്കിൽ സാധനങ്ങൾ എത്തിക്കില്ലെന്ന് നിലപാടാണ് വിതരണക്കാരുടേത്. ഇത്തവണ നോൺ സബ്സിഡി സാധനങ്ങളുടെ സ്റ്റോക്കും കുറഞ്ഞുവരികയാണ്.
Post Your Comments