KeralaLatest NewsNews

ഓൺലൈനിൽ പണം നഷ്ടമായോ: ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അഥവാ ഓൺലൈനിൽ പണം നഷ്ടമായാൽ ചെയ്യേണ്ടതെന്താണെന്നതിനെ കുറിച്ചും പോലീസ് വിശദമാക്കിയിട്ടുണ്ട്. ഇങ്ങനെ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെടണം.

Read Also: പ്രസവിക്കാൻ എസി മുറി ഏർപ്പെടുത്തിയില്ല: ദമ്പതിമാരുടെ വീട്ടുകാർ തമ്മിൽ കൂട്ടയടി

വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ് ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ സൈബർ ഹെൽപ്പ് ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Read Also: ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ ഇനി പുതിയ രൂപത്തിലും ഭാവത്തിലും! കോടികളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button