Latest NewsIndiaNews

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസ്: പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി പോലീസ്

ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി പോലീസ്. പ്രവേഷ് ശുക്ല എന്നയാളുടെ വീടാണ് തകർത്തത്. സർക്കാരിന്റെ ഉത്തരവിനെ തുടർന്നായിരുന്നു പോലീസിന്റെ നടപടി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വീട് തകർത്തതെന്നാണ് വിവരം.

Read Also: ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ ഇനി പുതിയ രൂപത്തിലും ഭാവത്തിലും! കോടികളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും

സംഭവം മുമ്പ് നടന്നതാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിവാദത്തിന് വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നുമാണ് പ്രതിയുടെ വീട്ടുകാർ ആരോപിക്കുന്നത്. നേരത്തെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ദേശീയ സുരക്ഷ നിയമ പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഐപിസി 294, 504 വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിരുന്നു.

Read Also: ഏകീകൃത സിവിൽ കോഡിനെതിരായ കോൺഗ്രസ് നീക്കം തീവ്രവാദികളുടെ വോട്ട് സമാഹരിക്കാൻ: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button