KeralaLatest NewsNews

ശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കണ്ണൂർ: വ്യാഴാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കണ്ണൂർ ജില്ലാ കളക്ടർ. കനത്ത മഴയെ തുടർന്നാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു.

Read Also: കേരളത്തിൽ നിന്നും നേരിട്ട് വിയറ്റ്‌നാമിലേക്ക് പറക്കാം: വിമാന സർവീസ് ആരംഭിക്കുമെന്ന് വിയറ്റ്നാം അംബാസിഡർ

ഈ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. വിദ്യാർഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും കളക്ടർ നിർദ്ദേശിച്ചു. അതേസമയം, നാളെ നടത്താനിരുന്ന സർവകലാശാല/പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

Read Also: പതിനേഴുകാരിയുമായി അധ്യാപിക ഒളിച്ചോടിയത് കേരളത്തിലേയ്ക്ക്? ഇരുവരെയും കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button