കോഴിക്കോട്: വിൽപനക്കെത്തിച്ച എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ബേപ്പൂർ സ്വദേശി പടന്നയിൽ റാസി (29), എരഞ്ഞിക്കൽ സ്വദേശി കൊടമന അർജുൻ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നാർക്കോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്), ബേപ്പൂർ സബ് ഇൻസ്പെക്ടർ കെ. ഷുഹൈബും എലത്തൂർ സബ് ഇൻസ്പെക്ടർ ഇ.എം. സന്ദീപും ചേർന്ന് പിടികൂടിയത്.
റാസിയുടെ വീട്ടിൽ നിന്ന് 47.830 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. വസ്ത്രവ്യാപാരത്തിന്റെ മറവിൽ ബംഗളൂരുവിൽ നിന്നാണ് ഇയാൾ ലഹരി എത്തിച്ചത്. എരഞ്ഞിക്കൽ കൈപ്പുറത്ത് പാലം റോഡിൽനിന്ന് 630 ഗ്രാം കഞ്ചാവും 3.2 ഗ്രാം എം.ഡി.എം.എയുമായാണ് അർജുൻ പിടിയിലായത്. കോൾ ഡ്രൈവറായ ഇയാൾ ജോലിയുടെ മറവിലായിരുന്നു ലഹരികച്ചവടം നടത്തിയത്.
ഡാൻസഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ബേപ്പൂർ സ്റ്റേഷനിലെ എ.എസ്.ഐ ദീപ്തി ലാൽ, ശ്രീജേഷ്, ഷിനോജ്, സജില, എലത്തൂർ സ്റ്റേഷനിലെ എ.എസ്.ഐ പി. രഞ്ജിത്ത് കുമാർ, റെനീഷ്, രാജേഷ് കുമാർ, മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments