സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്

ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,415 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, സ്വർണത്തിന്റെ ഇന്നത്തെ വിപണി നിലവാരം 43,320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,415 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസമായി വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില ഉയർന്നത്.

കഴിഞ്ഞ മാസം 29ന് ജൂൺ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 43,080 രൂപയിൽ സ്വർണവില എത്തിയിരുന്നു. പിന്നീടുള്ള രണ്ട് ദിവസം വില ഉയരുകയായിരുന്നു. ആഗോള സ്വർണവിലയ്ക്ക് അനുസൃതമായാണ് കേരളത്തിലെ സ്വർണവിലയിലും മാറ്റങ്ങൾ വരാറുള്ളത്. സ്വർണത്തിന് മൂല്യം കൂടി വരുന്ന സാഹചര്യത്തിൽ മിക്ക ആളുകളും സ്വർണത്തിൽ നിക്ഷേപം നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Also Read: കുതിരാന്‍ തുരങ്കത്തിന് സമീപം വിള്ളല്‍: കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്ന് മന്ത്രി കെ രാജന്‍

Share
Leave a Comment