തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹർജി നൽകിയത്.
കേസിൽ ഒട്ടേറെ വസ്തുതകൾ കൂടി അന്വേഷിക്കാനുണ്ടെന്ന് ഹർജിയിൽ പൊലീസ് പറയുന്നു. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പൊലീസ് നീക്കം.
സിപിഐയുടെ മുൻ എംഎൽഎ ആയിരുന്ന ബിജിമോൾ ഉൾപ്പടെയുള്ളവർ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷൻ ഇത് എതിർക്കുകയും ചെയ്തിരുന്നു.
Post Your Comments