ആടിനെ ബലി നല്‍കി, അതേ ആടിന്റെ മാംസം വേവിച്ച് കഴിക്കുന്നതിനിടെ 50കാരന് ദാരുണാന്ത്യം

സുരാജ്പുര്‍: ആടിനെ ബലി നല്‍കിയതിന് പിന്നാലെ അതേ ആടിന്റെ മാംസം ഭക്ഷിക്കവേ 50കാരന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സുരാജ്പുര്‍ സ്വദേശി ബഗര്‍ സായി എന്ന 50 കാരനാണ് ദാരുണ മരണം സംഭവിച്ചത്. ഒരു ആടിനെ ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ബഗര്‍ സായി, മദന്‍പൂര്‍ ഗ്രാമത്തിലെ മറ്റ് നിവാസികള്‍ക്കൊപ്പം ഞായറാഴ്ച ഖോപാധാമിലെത്തി അവിടെ ആടിനെ ബലി നല്‍കുകയും ചെയ്തു.

Read Also: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് പഠനം നടത്തും: തമിഴ്‌നാട് സുപ്രീംകോടതിയില്‍

ബലി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗ്രാമവാസികള്‍ ആടിന്റെ ഇറച്ചി പാകം ചെയ്ത് ഭക്ഷണം കഴിക്കാനായി ഇരുന്നു. ഇതിന് ശേഷം ബഗര്‍ പാകം ചെയ്ത മാംസത്തില്‍ നിന്ന് ആടിന്റെ കണ്ണ് എടുത്തു കഴിച്ചു. അത് വിഴുങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആടിന്റെ കണ്ണ് ബഗറിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ആടിന്റെ കണ്ണ് തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ ബഗറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Share
Leave a Comment