ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി. 2023 ന്റെ ആദ്യ പകുതിയിൽ 97 ശതമാനം വർദ്ധനവോടെ 3,474 വാഹനങ്ങളാണ് ഔഡി വിറ്റഴിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 1,765 വാഹനങ്ങൾ മാത്രമാണ് വിൽക്കാൻ സാധിച്ചത്. വിതരണത്തിൽ വെല്ലുവിളികൾ നേരിട്ടെങ്കിലും ഈ വർഷം മികച്ച പ്രകടനം തന്നെയാണ് ഔഡിക്ക് കാഴ്ചവെക്കാൻ സാധിച്ചത്.
2023-ന്റെ ആദ്യ ആറ് മാസങ്ങളിൽ പ്രീ-ഓൺഡ് കാറുകളുടെ വിൽപ്പനയിൽ 53 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. വിപണിയിൽ പ്രധാനമായും ഔഡി ക്യു3, ഔഡി ക്യു സ്പോർട്ട്ബാക്ക്, ഔഡി ക്യു5, ഔഡി എ6 എന്നീ മോഡലുകൾക്കാണ് വൻ ഡിമാൻഡ് ഉള്ളത്. ഈ മോഡലുകൾക്ക് മെച്ചപ്പെട്ട വിൽപ്പന കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം, കമ്പനി ഏറ്റവും പുതിയ വൈദ്യുത മോഡലായ ഔഡി ക്യു8 ഇ-ട്രോൺ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്. ഔഡി ഇ-ട്രോൺ 50, ഇ-ട്രോൺ55, ഇ-ട്രോൺ സ്പോർട്ട്ബാക്ക് 55, ഇ-ട്രോൺ ജിടി, ആർഎസ് ഇ-ട്രോൺ ജിടി എന്നിവയാണ് മറ്റ് ഇലക്ട്രിക് മോഡലുകൾ.
Also Read: നെടുംകുന്നത്ത് തോട്ടിൽ ജലനിരപ്പ് ഉയർന്നു: എട്ടോളം വീടുകളിൽ വെള്ളം കയറി
Post Your Comments