ചെന്നൈ: സംഗീതത്തിലൂടെ സ്വയം ചരിത്രമായി മാറിയ സംഗീതജ്ഞനാണ് എആർ റഹ്‌മാൻ. ദിലീപ് കുമാർ എന്നാണ് അദ്ദേഹത്തിന്റെ ആദ്യകാലത്തെ പേര്. 1980കളുടെ അവസാനത്തിലാണ് അദ്ദേഹം മുസ്ലീം മതവിശ്വാസം സ്വീകരിക്കുന്നത്. ഇസ്ലാം മതം സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ച സംഭവത്തെ കുറിച്ച്, ‘മറ്റൊരു ആത്മീയ പാത ഞങ്ങൾക്ക് സമാധാനം നൽകി’ എന്നാണ് എആർ റഹ്‌മാൻ പറഞ്ഞത്.
അർബുദ ബാധിതനായ പിതാവിന്റെ അവസാന നാളുകളിൽ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഒരു സൂഫി ഉണ്ടായിരുന്നുവെന്നും എട്ട് വർഷത്തിന് ശേഷം താനും കുടുംബവും ആ സൂഫിയെ കണ്ടപ്പോഴാണ് ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും എആർ റഹ്‌മാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം നാല് ഒഡിഷ സ്വദേശികൾ പിടിയിൽ
സ്വപ്‌നത്തിൽ വന്ന അല്ലാ റഖയെ(എആർ) തിരഞ്ഞെടുത്തത് അമ്മയാണെന്നും റഹ്‌മാനെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളാണെന്നും തന്റെ പേരിനെ കുറിച്ച് ചോദിക്കവെ എആർ റഹ്‌മാൻ പറഞ്ഞു. നസ്രീൻ മുന്നി കബീർ രചിച്ച ‘എആർ റഹ്‌മാൻ: ദ സ്പിരിറ്റ് ഓഫ് മ്യൂസിക്’ എന്ന പുസ്തകത്തിലാണ് തന്റെ യഥാർത്ഥ പേര് താൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് റഹ്‌മാൻ വ്യക്തമാക്കുന്നത്. തനിക്ക് റഹ്‌മാൻ എന്ന പേര് ലഭിച്ചത് ഹിന്ദു ജ്യോതിഷിയിൽ നിന്നാണെന്നും റഹ്‌മാൻ പറയുന്നു.
സഹോദരങ്ങൾ തമ്മിൽ തർക്കം: ഭർതൃ സഹോദരൻ തീ കൊളുത്തിയ യുവതി മരിച്ചു
‘വിശ്വാസം മാറ്റുന്നതിന് മുൻപ് ഇളയ സഹോദരിയെ വിവാഹം കഴിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബം അവളുടെ ജാതകുമായി ഒരു ജ്യോതിഷിയെ സന്ദർശിച്ചിരുന്നു. ആ സമയത്ത് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അബ്ദുൾ റഹ്‌മാൻ, അബ്ദുൾ റഹീം എന്നീ പേരുകൾ നിർദ്ദേശിച്ചു. ഈ പേരുകളിൽ ഏതെങ്കിൽ നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റഹ്‌മാൻ എന്ന പേര് എനിക്ക് പെട്ടന്ന് ഇഷ്ടപ്പെട്ടു. ഒരു ഹിന്ദു ജ്യോതിഷിയാണ് എനിക്ക് മുസ്ലീം പേരിട്ടത്’ റഹ്‌മാൻ പറഞ്ഞു.
Post Your Comments