KeralaLatest NewsNews

സഹോദരങ്ങൾ തമ്മിൽ തർക്കം: ഭർതൃ സഹോദരൻ തീ കൊളുത്തിയ യുവതി മരിച്ചു

കണ്ണൂർ: ഭർതൃ സഹോദരൻ തീ കൊളുത്തിയ യുവതി മരിച്ചു. കണ്ണൂർ പാട്യം പത്തായക്കുന്നിലാണ് സംഭവം. സുബിന എന്ന യുവതിയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. രജീഷിന്റെ സഹോദരൻ രഞ്ജിത്താണ് ഇവരെ അപകടപ്പെടുത്തിയത്. പിന്നീട് ഇയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു.

Read Also: ചാലിയാർ പുഴയിൽ ചാടിയ ദമ്പതിമാരിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഭാര്യ അപകടനില തരണം ചെയ്തു

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. സുബിനയുടെ വീട്ടിലെത്തിയ രഞ്ജിത്ത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. സഹോദരൻ രജീഷും ഭാര്യ സുബിനയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയിൽ എത്തിയായിരുന്നു അക്രമം. ഇവരുടെ അമ്മ നളിനിയും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് കാണാതായ രഞ്ജിത്തിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊള്ളലേറ്റ രജീഷിനെയും മകനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

Read Also: വിവാഹ ചടങ്ങിനിടെ വധു അതിഥികളെ ചുംബിച്ചു, വധുവിൻ്റെ അമ്മ സിഗരറ്റ് വലിച്ചു: വിവാഹത്തിൽ നിന്ന് പിന്മാറി വരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button