ഇടുക്കി: പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി കള്ളക്കേസില്‍ ശ്രമിച്ച യുവാവ് പിടിയിൽ. ഇടുക്കി മേരികുളം സ്വദേശിനി മഞ്‍ജുവിൻ്റെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ ആണ് പിടിയിലായത്. ഭർത്താവും മക്കളുമായി അകന്ന് കഴിഞ്ഞിരുന്ന മഞ്‍ജു ആറ് മാസം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇുക്കി കണ്ണംപടി സ്വദേശി ജയനെ പരിചയപ്പെട്ടത്. ഭാര്യ മരിച്ച് പോയ ജയന് രണ്ട് മക്കളുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി ഇരുവരും പൊൻകുന്നത്ത് ഒരുമിച്ചായിരുന്നു താമസം. കല്യാണം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രിയിലാണ് മഞ്‍ജുവുമായി ജയൻ കട്ടപ്പനയിലെത്തിയത്. തുടർന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. പിന്നാലെ, മഞ്‍ജുവിൻ്റെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച ശേഷം പുറത്തുപോയ ജയൻ ലോഡ്ജ് മുറിയിൽ മയക്കുമരുന്നുമായി യുവതി താമസിക്കുന്നതായി എക്സൈസിനെ വിളിച്ച് അറിയിച്ചു.
കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തൽ: മൊഴി നൽകണമെന്ന് ശക്തിധരനോട് ആവശ്യപ്പെട്ട് പോലീസ്
എക്സൈസ് സംഘമെത്തി നടത്തിയ പരിശോധനയിൽ 300 മില്ലി ഗ്രാം എംഡിഎംഎ പിടികൂടി. എന്നാൽ, തനിക്കിതിൽ പങ്കില്ലെന്ന് യുവതി വ്യക്തമാക്കി. തുടര്‍ന്ന് എക്സൈസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ സുഹൃത്തിന്റെയും വിവരം വിളിച്ച് അറിയിച്ച ആളിന്‍റെയും നമ്പര്‍ ഒന്നാണെന്ന് കണ്ടെത്തി. തുടര്‍ന്ന്, പ്രതിയെ എക്സൈസ് നാടകീയമായി പിടികൂടുകയായിരുന്നു.
Post Your Comments