
പട്ന: വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി. സംഭവത്തിൽ ഇരുപത്തിയേഴുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ പട്നയിലെ ബാങ്ക ജില്ലയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
വീടിന്റെ മുകൾ നിലയിൽ കൂടി അതിക്രമിച്ചു കയറിയ യുവാവ് ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ ചെറുത്തു നിന്ന യുവതി പ്രതിരോധിക്കാനായാണ് കൈയ്യിൽ കിട്ടിയ ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. തുടർന്ന്, ബഹളം വെച്ച് പുറത്തേക്ക് ഓടിയ യുവതി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.
ആളുകൾ എത്തുന്നതിന് മുൻപ് പ്രതി സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പോലീസും നാട്ടുകാരും ചേർന്ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞതായും അതിജീവിതയെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
Post Your Comments