തളിക്കുളം: തളിക്കുളം സ്നേഹതീരം ബീച്ചിലെ ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻഡ് പൊലീസ് അസിസ്റ്റൻസ് സെന്റർ അപകടാവസ്ഥയിൽ. കടലാക്രമണത്തെ തുടർന്ന് വിള്ളൽ രൂപപ്പെട്ടാണ് ഇത് അപകടാവസ്ഥയിലായത്. കടൽ കാണാൻ എത്തുന്നവരുടെ സുരക്ഷക്കായാണ് ഏതാനും വർഷം മുമ്പ് സെന്റർ സ്ഥാപിച്ചത്.
Read Also : ദേശീയ പുരുഷ കമ്മീഷന് രൂപീകരിക്കണമെന്ന് പൊതു താത്പര്യ ഹര്‍ജി: പരിഗണിക്കാതെ സുപ്രീം കോടതി
രണ്ട് വർഷം മുമ്പുണ്ടായ കടലാക്രമണത്തിലാണ് തിരയടിച്ച് സെന്റർ തകർന്നത്. നിലവിൽ ഈ കെട്ടിടം ഇടിഞ്ഞ് വീഴാവുന്ന നിലയിലാണ്. സമീപത്ത് നിരവധി സഞ്ചാരികൾ എത്തുന്നതാണ്.
അതേസമയം, അപകടാവസ്ഥയിലായ സെൻറർ ഉടൻ പൊളിച്ച് മാറ്റണമെന്ന് വെൽഫെയർ പാർട്ടി തളിക്കുളം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ നാട്ടിക മണ്ഡലം സെക്രട്ടറി നസീഹുദ്ദീൻ, മണ്ഡലം വൈസ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ തളിക്കുളം, തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഇ.എ. മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി സക്കറിയ, ആരിഫ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Post Your Comments