ഡല്‍ഹി: പുരുഷന്മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. തികച്ചും ഏകപക്ഷീയമായ കാഴ്ചപ്പാടാണ് ഹര്‍ജിയിലുള്ളതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്രയും ദീപാങ്കര്‍ ദത്തയും അഭിപ്രായപ്പെട്ടു.
ഗാര്‍ഹിക പീഡനം മൂലം വിവാഹിതരായ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളെ കൈകാര്യം ചെയ്യാന്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനായ മഹേഷ് കുമാര്‍ തിവാരിയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2021ല്‍ 1,64,033 പേരാണ് ആത്മഹത്യ ചെയ്തതെന്നും ഇതില്‍ 81,063 പേര്‍ വിവാഹിതരായ പുരുഷന്മാരാണെന്നും ഹര്‍ജിയില്‍ പറയുന്നു.
വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി
കുടുംബ പ്രശ്‌നങ്ങള്‍ മൂലം 33.2 ശതമാനം പുരുഷന്മാര്‍ ജീവനൊടുക്കിയതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 4.8 ശതമാനം പേര്‍ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് മഹേഷ് കുമാര്‍ തിവാരി ഹര്‍ജിയില്‍ വ്യക്തമാക്കി. വിവാഹിതരായ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ മറ്റൊരു ആവശ്യം. കുടുംബ പ്രശ്‌നങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്ന പുരുഷന്മാരുടെ പരാതി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments