ആഴക്കടലിൽ ഊർജ്ജ ഉൽപ്പാദനത്തിന് തുടക്കമിട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ) ബിപി പി.എൽ.സിയും. ആർഐഎൽ- ബിപി സംയുക്ത ടീം ഇന്ത്യയുടെ കിഴക്കൻ തീരത്ത് പൂർത്തിയാക്കിയ മൂന്ന് വലിയ പുതിയ ആഴക്കടൽ പദ്ധതികളിൽ അവസാനത്തേതാണ് ഇത്. നിലവിൽ, എം.ജെ ഫീൽഡിൽ നിന്ന് എണ്ണയും വാതകവും ഊർജ്ജ ഉൽപ്പാദിപ്പിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
2020 ഡിസംബറിൽ ആർ-ക്ലസ്റ്റർ ഉൽപ്പാദനത്തിന്റെയും, 2021 ഏപ്രിലിൽ ഉപഗ്രഹ ക്ലസ്റ്ററിന്റെയും സ്റ്റാർട്ടപ്പിനെ പിന്തുടർന്നാണ് ഗ്യാസും കണ്ടൻസേറ്റും ആദ്യം എംജി ഫീൽഡിൽ നിന്ന് ഉൽപ്പാദിപ്പിക്കുക. ഈ മൂന്ന് ഫീൽഡുകളിലും ഒരേ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കുന്നതാണ്. പീക്ക് സമയത്ത് 3 ഫീൽഡുകളും ചേർന്ന് പ്രതിദിനം ഏകദേശം 30 ദശലക്ഷം ക്യൂബിക് മീറ്റർ വാതകം ഉൽപ്പാദിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ഇന്ത്യ മൊത്തത്തിൽ ഉൽപ്പാദിപ്പിക്കുന്ന വാതകത്തിന്റെ മൂന്നിലൊന്ന് ഭാഗമായിരിക്കും. ഇതോടെ, രാജ്യത്തെ ഗ്യാസ് ആവശ്യകത 15 ശതമാനത്തോളം നിറവേറ്റാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Also Read: ട്രെയിനില്‍ നിന്നും വീണ് പിതാവിനും അഞ്ച് വയസുകാരിക്കും ദാരുണാന്ത്യം
Post Your Comments