കേരളത്തിന് അനുവദിച്ച രണ്ടാമത്തേ വന്ദേ ഭാരത് എക്സ്പ്രസ് തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സൂചന. തിരുവനന്തപുരം ഡിവിഷന് കീഴിലാണ് രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, കേരളം തൊടാതെ നാഗർകോവിൽ നിന്നും തിരുനെൽവേലി വഴി മധുരയിലേക്ക് സർവീസ് നടത്താനാണ് ശ്രമം. കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയിലെ മേലെപാളയം വരെയും തിരുവനന്തപുരം ഡിവിഷന് കീഴിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിന് നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ, തമിഴ്നാട്ടിൽ 2 വന്ദേ ഭാരത് ട്രെയിനുകളാണ് ഉള്ളത്. ചെന്നൈയിൽ നിന്നും മൈസൂരിലേക്കും, കോയമ്പത്തൂരിലേക്കുണ് ഇവ സർവീസ് നടത്തുന്നത്. മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈയിൽ നിന്ന് തിരുപ്പതിയിലേക്കും അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിന് അനുവദിച്ച വന്ദേ ഭാരതും തമിഴ്നാട്ടിൽ സർവീസ് നടത്താൻ സാധ്യത. തിരുവനന്തപുരം ഡിവിഷൻ കീഴിൽ അനുവദിച്ച ഒരു ട്രെയിൻ കേരളത്തിൽ ഓടുമ്പോൾ രണ്ടാമത്തേത് മുഴുവനായി തമിഴ്നാടിന് ലഭിക്കട്ടെ എന്നാണ് ചിലരുടെ നിലപാട്.
Post Your Comments