ജൂലൈയിൽ ശക്തി പ്രാപിച്ച് കാലവർഷം. കനത്ത മഴയെ തുടർന്ന് ഇന്ന് 12 ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴ കനക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ ഉള്ളവരും, തീരപ്രദേശങ്ങളിൽ ഉള്ളവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം, വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ നാളെ 9 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ കനത്ത മഴ സാധ്യത മുന്നറിയിപ്പിനെ തുടർന്ന് മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ എൻഎസ്എകെ ഉമേഷ് അറിയിച്ചു. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Leave a Comment