കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 70 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി. മലേഷ്യയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷിബിനാണ് കസ്റ്റംസിന്റെ പിടിയിലായത്.
മലദ്വാരത്തിനകത്തും അടിവസ്ത്രത്തിനടിയിലും ആണ് സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. നാല് ഗുളികകളുടെ രൂപത്തിലുള്ള 1026 ഗ്രാം സ്വർണമാണ് മലദ്വാരത്തിൽ നിന്ന് ആദ്യം കണ്ടെത്തിയത്. തുടർന്ന് വീണ്ടും പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച 521 ഗ്രാം സ്വർണവും കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments