ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്ര​തി അറസ്റ്റിൽ

ചാ​ക്ക ഓ​ൾ സെ​യി​ന്‍റ്സ് സ്വ​ദേ​ശി ശ്യം ​ഖാ​നാ​ണ് (25) പി​ടി​യി​ലാ​യ​ത്

ക​ഴ​ക്കൂ​ട്ടം: യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പൊലീസ് പി​ടി​യി​ൽ. മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ൽ​അ​മീ​ൻ, അ​ൽ​ത്താ​ഫ്, പൂ​ന്തു​റ സ്വ​ദേ​ശി അ​ർ​ഷാ​ദ് എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ചാ​ക്ക ഓ​ൾ സെ​യി​ന്‍റ്സ് സ്വ​ദേ​ശി ശ്യം ​ഖാ​നാ​ണ് (25) പി​ടി​യി​ലാ​യ​ത്.

Read Also : പൗരത്വ നിയമ ഭേദഗതിയെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ്: വി ശിവന്‍കുട്ടി

ക​ഴി​ഞ്ഞ 16-ന് ആണ് സംഭവം. ​അ​ൽ​അ​മീ​നും, അ​ൽ​ത്താ​ഫും അ​ർ​ഷാ​ദും മു​ക്കോ​ല​യ്ക്ക​ലു​ള്ള ക​ഫെ​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രി​ക്ക​വെ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഷ്യാം ​ഖാ​നും സു​ഹൃ​ത്തു​ക്ക​ളു​മാ​യി വാ​ക്കേ​റ്റം നടത്തി. തു​ട​ർ​ന്ന്, അ​ൽ അ​മീ​ൻ സു​ഹൃ​ത്താ​യ അ​ബ്ദു​ല്ല​യെ വി​വ​രം അ​റി​യി​ച്ചു. അ​ബ്ദു​ള്ള സു​ഹൃ​ത്തു​ക്ക​ളാ​യ ന​സീ​ബ്, മു​ഹ​മ്മ​ദ്, അ​ജ്മ​ൽ ഖാ​ൻ, ആ​സി​ഫ്, അ​നി​ൽ എ​ന്നി​വ​രെ​യും കൂ​ട്ടി ഹോ​ട്ട​ലി​ലെ​ത്തി.​ ഇ​തോ​ടെ ഇ​രു കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും അ​ടി​പി​ടി​യു​മു​ണ്ടാ​യി.​

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഷ്യാം ​കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് അ​ജ്മ​ൽ ഖാ​നെ കു​ത്തു​ക​യാ​യി​രു​ന്നു.​ സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ സി​ഐ അ​ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂടിയ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button