ഓളപ്പരപ്പിൽ ആവേശം സൃഷ്ടിക്കുന്ന ജലമേളയ്ക്ക് ഇന്ന് കൊടിയേറും. ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയാണ് ഇന്ന് നടക്കുക. ചമ്പക്കുളം പമ്പയാറ്റിലാണ് വള്ളംകളി. മറ്റ് ജലമേളകളിൽ നിന്നും വ്യത്യസ്ഥമായി 400 വർഷത്തെ പഴക്കമുള്ള ജലമേള കൂടിയാണ് ചമ്പക്കുളം മൂലം വള്ളംകളി. വിവിധ വിഭാഗത്തിലുള്ള വള്ളങ്ങളുടെ മത്സരം ഓരോ ഘട്ടങ്ങളായി നടക്കുന്നതാണ്.
ഓണക്കാലത്തിന്റെ വരവറിയിച്ചാണ് കേരളത്തിൽ വള്ളംകളി മേളകൾക്ക് തുടക്കമിടുന്നത്. മിഥുന മാസത്തിലെ മൂലം നാളിൽ പമ്പാനദിയുടെ കൈവഴിയായ ചമ്പക്കുളത്താറ്റിലാണ് സീസണിലെ ആദ്യ വെള്ളം കളിയായ ചമ്പക്കുളം മൂലം വള്ളംകളി നടക്കുക. അമ്പലപ്പുഴ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ ഓർമ്മ പുതുക്കലായും ഈ വള്ളംകളി അറിയപ്പെടാറുണ്ട്. ജലത്തിലൂടെയുള്ള വർണാഭമായ ഘോഷയാത്രയ്ക്ക് ശേഷമാണ് ഇന്ന് വള്ളംകളി ആരംഭിക്കുക. നിറപ്പകിട്ടാർന്ന രൂപങ്ങളും നിശ്ചലദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങൾ ഘോഷയാത്രയുടെ ഭാഗമാകും.
Also Read: കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് തമിഴ്നാട്ടിലേക്ക്? ഈ റൂട്ടിൽ സർവീസ് നടത്താൻ ശ്രമം
Post Your Comments