ലക്‌നൗ : അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നിന്നും, ജമ്മു കശ്മീരില്‍ നിന്നുമാണ് സദാം ഷെയ്ഖ്, റിസ്വാന്‍ ഖാന്‍ എന്നിവരെ എടിഎസ് പിടികൂടിയത്. എന്‍ഐഎ യുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. സോഷ്യല്‍ മീഡിയ വഴി ഇരുവരും ഇന്ത്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അല്‍ഖ്വയ്ദയെ കൂടാതെ മുജാഹിദീനുമായും, ഇസ്ലാമിക് സ്റ്റേറ്റുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ എന്‍ ഡി സി എന്ന കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് സദാം . സോഷ്യല്‍ മീഡിയയില്‍ നിരവധി ദേശവിരുദ്ധ പോസ്റ്റുകളും പങ്ക് വച്ചിട്ടുണ്ട്. തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഇസ്ലാമിക് സ്റ്റേറ്റുമായും മറ്റും ഇയാള്‍ പങ്ക് വയ്ക്കാറുണ്ടായിരുന്നു.
Read Also: ബൈക്കപകടം: പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ഒസാമ ബിന്‍ ലാദന്‍, സാക്കിര്‍ മൂസ, സമീര്‍ ടൈഗര്‍, റിയാസ് നായിക്കു എന്നിവരാണ് തന്റെ ആരാധനാകഥാപാത്രങ്ങളെന്നും സദാം എടിഎസിനു മുന്നില്‍ വെളിപ്പെടുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ഈ ഭീകരരുടെ വീഡിയോകളും അയച്ചു നല്‍കാറുണ്ടായിരുന്നു . മുസ്ലീം യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കി ഇന്ത്യയ്ക്കെതിരെ പ്രത്യേക സൈന്യത്തെ സൃഷ്ടിക്കാനുള്ള നീക്കം നടത്തിയിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി.ജമ്മു കശ്മീരിലെ മിഡില്‍ സ്‌കൂള്‍ ലാന്‍ഡ് മാര്‍ക്കില്‍ താമസിക്കുന്ന റിസ്വാന്‍ മുജാഹിദീനുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത് .
Post Your Comments