ErnakulamLatest NewsKeralaNattuvarthaNews

ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ട്: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ആ​ലു​വ ഈ​സ്റ്റ് അ​ശോ​ക​പു​രം കു​റ്റി​ത്തെ​ക്കേ​തി​ൽ വീ​ട്ടി​ൽ വി​ശാ​ൽ മു​ര​ളി​(32)യെ​യാ​ണ് കാപ്പ ചുമത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്

ആ​ലു​വ: നി​ര​ന്ത​ര കു​റ്റ​വാ​ളി​യായ യുവാവിനെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ആ​ലു​വ ഈ​സ്റ്റ് അ​ശോ​ക​പു​രം കു​റ്റി​ത്തെ​ക്കേ​തി​ൽ വീ​ട്ടി​ൽ വി​ശാ​ൽ മു​ര​ളി​(32)യെ​യാ​ണ് കാപ്പ ചുമത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്.

Read Also : മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ ഒത്തുകൂടിയ പാര്‍ട്ടികള്‍ നടത്തിയ അഴിമതികളുടെ വിവരങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടിപ്പോകും

ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ആ​ലു​വ ഈ​സ്റ്റ്, അ​ങ്ക​മാ​ലി, എ​ട​ത്ത​ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ര​ഹ​ത്യാ​ശ്ര​മം, കൊ​ല​പാ​ത​ക​ശ്ര​മം, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇയാൾ.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ആ​ലു​വ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കൊ​ല​പാ​ത​ക​ശ്ര​മ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ എം.​എം. മ​ഞ്ജു ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇയാളെ അ​റ​സ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button