
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടു കടത്തി. ചേലാമറ്റം വല്ലം പുളിയ്ക്കുടി വീട്ടിൽ ഫൈസലിനെ(33)യാണ് നാടു കടത്തിയത്. ആറ് മാസത്തേക്കാണ് നാടു കടത്തിയത്.
ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പെരുമ്പാവൂർ ആലുവ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. അതേസമയം, ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 57 പേരെ ഇതുവരെ നാടു കടത്തി. 80 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.
Post Your Comments