KottayamNattuvarthaLatest NewsKeralaNews

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ചു : പ്ര​തി​ക്ക് ത​ട​വ് ശി​ക്ഷ

അ​ടി​മാ​ലി ക​ത്തി​പ്പാ​റ മേ​ലേ​ല്‍​ക്കു​ന്നേ​ല്‍ അ​രു​ണി​നെയാ​ണ് കോടതി ശിക്ഷിച്ചത്

കോ​ട്ട​യം: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ത​ട​വ് ശി​ക്ഷ വി​ധി​ച്ച് കോടതി. അ​ടി​മാ​ലി ക​ത്തി​പ്പാ​റ മേ​ലേ​ല്‍​ക്കു​ന്നേ​ല്‍ അ​രു​ണി​നെയാ​ണ് കോടതി ശിക്ഷിച്ചത്. സി​ജെ​എം കോ​ട​തിയാണ് ശിക്ഷ വിധിച്ചത്. എ​ട്ടു​മാ​സ​വും 14 ദി​വ​സ​ത്തേ​ക്കും ആണ് ത​ട​വ് ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : വ്യാജലഹരി കേസ്: കളളക്കേസിൽ കുടുക്കിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

2016-ല്‍ ​ബ​സി​ന്‍റെ ഡോ​ര്‍ കീ​പ്പ​ര്‍ ആ​യി​രു​ന്ന ഇ​യാ​ള്‍ കോ​ട്ട​യം നാ​ഗ​മ്പ​ടം ബ​സ്റ്റാ​ന്‍​ഡി​ല്‍ ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേസിലാണ് കോടതി വിധി. കോ​ട്ട​യം ഈ​സ്റ്റ് പൊലീ​സ് ആണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെയ്തത്.

കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് എ​സ്ഐ ആ​യി​രു​ന്ന യു. ​ശ്രീ​ജി​ത്ത് ആ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ ജെ. ​പ​ത്മ​കു​മാ​ര്‍ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button