കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അടിമാലി കത്തിപ്പാറ മേലേല്ക്കുന്നേല് അരുണിനെയാണ് കോടതി ശിക്ഷിച്ചത്. സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ടുമാസവും 14 ദിവസത്തേക്കും ആണ് തടവ് ശിക്ഷ വിധിച്ചത്.
Read Also : വ്യാജലഹരി കേസ്: കളളക്കേസിൽ കുടുക്കിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
2016-ല്‍ ബസിന്റെ ഡോര്‍ കീപ്പര്‍ ആയിരുന്ന ഇയാള്‍ കോട്ടയം നാഗമ്പടം ബസ്റ്റാന്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലാണ് കോടതി വിധി. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തത്.
കോട്ടയം ഈസ്റ്റ് പൊലീസ് എസ്ഐ ആയിരുന്ന യു. ശ്രീജിത്ത് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ജെ. പത്മകുമാര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
Post Your Comments