Latest NewsIndiaNews

വിവാഹ ദിനത്തിൽ വധു കാമുകനൊപ്പം ഒളിച്ചോടി: വരൻ വിഷം കഴിച്ചു

റായ്ബറേലി: വിവാഹദിനത്തിൽ വധു കാമുകനൊപ്പം ഒളിച്ചോടിയെന്ന് അറിഞ്ഞ മനോവിഷമത്തിൽ വരൻ വിഷം കഴിച്ചു. റായ്ബറേലിയാണ് സംഭവം. അജയ് എന്ന യുവാവാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

Read Also: ഡ്രൈ ഡേ ലക്ഷ്യമാക്കി അനധികൃത മദ്യക്കച്ചവടം: 17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യവുമായി വിമുക്ത ഭടൻ പിടിയിൽ

ഗഡഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ അസാനന്ദ്പൂർ ഗ്രാമത്തിൽ താമസിക്കുന്ന രാംനരേഷിന്റെ മകളുമായാണ് അജയ് വിവാഹം ഉറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം അജയ് വിവാഹഘോഷയാത്രയുമായി വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ കുടുംബാംഗങ്ങൾ ഇവർക്കായി സ്വീകരണവും നൽകിയിരുന്നു.

വരൻ വേദിയിൽ എത്തി ഏറെ നേരം കാത്തിരുന്നിട്ടും വധു വേദിയിൽ എത്തിയില്ല. തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് വധു കാമുകനൊപ്പം സ്ഥലം വിട്ടതായി ബന്ധുക്കൾ അറിയിച്ചത്. തുടർന്ന് വരന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. പോലീസ് എത്തിയാണ് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം പരിഹരിച്ചത്.

സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് അജയ് വിഷം കഴിച്ചത്. മറ്റുള്ളവർ പരിഹസിക്കുമോയെന്ന ഭയത്താലാണ് അജയ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Read Also: ഭർത്താവില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സം​ഗ ശ്രമം; യുവാവിന്റെ ലിം​ഗം മുറിച്ചുമാറ്റി 20കാരി

shortlink

Related Articles

Post Your Comments

Related Articles


Back to top button