യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി സ്വിഫ്ട്. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തവണ സ്വിഫിട് ബസുകളുടെ വേഗപരിധി ഉയർത്തിയിരിക്കുകയാണ്. പൊതുഗതാഗത വിനിമയത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വേഗപരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് കെഎസ്ആർടിസി സ്വിഫ്ട് സൂപ്പർഫാസ്റ്റ് ബസുകളുടെ വേഗപരിധിയും വർദ്ധിപ്പിച്ചിരിക്കുന്നത്.
ഇത്തവണ കെഎസ്ആർടിസി സ്വിഫ്ട് സൂപ്പർ ഫാസ്റ്റ് ബസുകളുടെ വേഗപരിധി 80 കിലോമീറ്ററായാണ് ഉയർത്തിയിരിക്കുന്നത്. അതേസമയം, ഗജരാജ് എസി സ്ലീപ്പർ തുടങ്ങിയ ബസുകളിലെ വേഗത 95 കിലോമീറ്ററായും പുതുക്കി നിശ്ചയിച്ചു. ഇതോടെ, ലക്ഷ്യസ്ഥാനത്ത് സ്ഥാനത്ത് യാത്രക്കാരെ വേഗത്തിൽ എത്തിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി നിലവിൽ ഒട്ടനവധി പദ്ധതികൾക്ക് കെഎസ്ആർടിസി രൂപം നൽകുന്നുണ്ട്.
Post Your Comments