PathanamthittaNattuvarthaLatest NewsKeralaNews

ഡ്രൈ ഡേ ലക്ഷ്യമാക്കി അനധികൃത മദ്യക്കച്ചവടം: 17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യവുമായി വിമുക്ത ഭടൻ പിടിയിൽ

പത്തനംതിട്ട തലയാർ സ്വദേശിയായ സുരേഷ് കുമാറാണ് പിടിയിലായത്

പത്തനംതിട്ട: ഡ്രൈ ഡേ ലക്ഷ്യമാക്കി അനധികൃത മദ്യക്കച്ചവടം നടത്തി വന്ന വിമുക്ത ഭടൻ എക്സൈസ് പിടിയിൽ. പത്തനംതിട്ട തലയാർ സ്വദേശിയായ സുരേഷ് കുമാറാണ് പിടിയിലായത്. 17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യവുമായിട്ടാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുഉള്ള സംഘം വിമുക്ത ഭടനെ അറസ്റ്റ് ചെയ്തത്.

Read Also : ലോകകപ്പ് ക്രിക്കറ്റ് 2023: ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ, ഒരുക്കങ്ങൾക്കായി കോടികൾ അനുവദിച്ച് ബിസിസിഐ

ഇയാളുടെ വീട്ടിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി 23 കുപ്പി മദ്യമാണ് എക്സൈസ് പിടികൂടിയത്. ഏകദേശം 17 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈ ഡേ ദിനത്തിൽ അടക്കം ആവശ്യക്കാർക്ക് മുന്തിയ വിലയ്ക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു നൽകുന്നതാണ് ഇയാളു രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button