രക്തദാനം മഹാദാനം…… നമ്മളില്‍ പലരും എല്ലാ മാസവും രക്തം ദാനം ചെയ്യുന്നവരാണ്. രക്തദാനം നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണ്. എന്നാല്‍, രക്തം സ്വീകരിക്കുമ്പോഴും നല്കുമ്പോഴും ദാതാവും സ്വീകര്‍ത്താവും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. പതിനെട്ട് വയസ് പൂര്‍ത്തിയായവരില്‍ നിന്ന് മാത്രമേ രക്തം സ്വീകരിക്കുകയുള്ളു. രക്തത്തിലെ ഹീമോഗ്ലോബിന്റെ കൗണ്ട് കുറവായിരിക്കരുത്. രക്തം സ്വീകരിക്കുന്നതിന് മുന്‍പെ ദാതാവിന് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സിഫിലിസ് എന്നിവ കൂടാതെ രക്തം വഴി പകരുന്ന രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.
രക്തം സ്വീകരിച്ചാല്‍ ചിലര്‍ക്ക് പനി വരാറുണ്ട്. ഒരു വ്യക്തി സ്വീകരിച്ച രക്തത്തിലെ ശ്വേതരക്താണുക്കളോടുളള ശരീരത്തിന്റെ പ്രതികരണമാണ് ഇതിന് കാരണം. പനിയോടൊപ്പം നെഞ്ച് വേദനയോ മനംപിരട്ടലോ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം. ചിലര്‍ക്ക് ശരീരത്തില്‍ ചൊറിച്ചിലും തടിച്ച് ചുവന്ന കുരുക്കളും പ്രത്യക്ഷപ്പെട്ടേക്കാം. ഈ സാഹചര്യത്തിലും ഡോക്ടടറുടെ സേവനം തേടണം.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, മഞ്ഞപ്പിത്തം, റുബെല്ല, ടൈഫോയിഡ് എന്നിവ ബാധിച്ചവരുടെ രക്തവും സ്വീകരിക്കരുത്. ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് ചികിത്സ നടന്നുകൊണ്ടിരിക്കുന്ന രോഗികള്‍, ഗര്‍ഭിണിയായ സ്ത്രീകള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ രക്തം ദാനം ചെയ്യരുത്. സ്ത്രീകള്‍ ആര്‍ത്തവസമയത്ത് രക്തം നല്‍കരുത്. രക്തം ദാനം ചെയ്ത ശേഷം ഒരു മണിക്കൂര്‍ വിശ്രമം ആവശ്യമാണ്. ഈ നേരത്ത് ജ്യൂസോ മറ്റ് പാനീയങ്ങളോ കഴിക്കാം. കഠിനമായ ജോലിയോ കായികവ്യായാമങ്ങളോ ഒഴിവാക്കാം.
Post Your Comments