![](/wp-content/uploads/2023/07/kreupasanam-compliant.gif)
ആലപ്പുഴ : കൃപാസാനം ധ്യാനകേന്ദ്രത്തിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പരാതി. ആലപ്പുഴ സ്വദേശിയായ യുവാവാണ് ധ്യാനകേന്ദ്രത്തിന് എതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭക്തി ഗാന രചയിതാവ് കൂടിയായ കണ്ണന്‍ ഭാസിയാണ് കൃപാസനത്തിന് എതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. കൃപാസാനം പത്രവുമായെത്തുന്നവര്‍ വീട്ടുകരെയടക്കം ഭീഷണിപ്പെടുത്തുന്നതായും മതം മാറാന്‍ പണം വാഗ്ദാനം ചെയ്തതായും യുവാവ് പറയുന്നു.
‘ജര്‍മ്മനിയിലായിരുന്ന സമയത്തും ഭീഷണിപ്പെടുത്തി, പണം വാഗ്ദാനം ചെയ്തും ക്രിസ്തുമതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചു. മതം മറിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജയിലഴിക്കുള്ളില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കണ്ണന്‍ ഭാസി ആരോപിക്കുന്നു.
കേരളത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇതില്‍ കണ്ണികളാണ്. സ്ത്രീകളെ ഉപയോഗിച്ചാണ് പ്രലോഭനങ്ങള്‍ കൂടുതലായി വരുന്നത്. ആലപ്പുഴയില്‍ നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ജില്ല വിട്ടതെന്നും കണ്ണന്‍ ഭാസി പറഞ്ഞു. അതേസമയം വീട് കയറി മതം മാറാന്‍ നിര്‍ബന്ധിക്കുന്നത് പതിവായതോടെ യുവാവ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
Post Your Comments