Latest NewsKeralaNews

ജൂലൈയിൽ 3 ശനിയാഴ്ചകളും പ്രവൃത്തി ദിനം, സ്കൂളുകൾ ഇന്നും തുറക്കും

ജൂലൈ 22, 29 തീയതികളിലെ ശനിയാഴ്ചകളിൽ കൂടി പ്രവൃത്തി ദിനമാണ്

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിനം. ജൂലൈ മാസത്തിലെ 3 ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒരു അധ്യായന വർഷത്തിൽ നിശ്ചിത പ്രവൃത്തി ദിനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ചകളിലും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത്. ജൂലൈയിലെ ആദ്യ ശനിയാഴ്ചയായ ഇന്ന് പ്രവൃത്തി ദിനമാണ്.

ജൂലൈ ഒന്നിന് പുറമേ, ജൂലൈ 22, 29 തീയതികളിലെ ശനിയാഴ്ചകളിൽ കൂടി പ്രവൃത്തി ദിനമാണ്. ഈ ദിവസങ്ങളിൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് ഉണ്ടാകും. ഈ മാസം 17ന് കർക്കിടക വാവിന്റെയും, 28ന് മുഹറത്തിന്റെയും അവധി പ്രമാണിച്ചാണ് 22നും, 29നും പ്രവൃത്തി ദിനമായി നിശ്ചയിച്ചിരിക്കുന്നത്.

Also Read: മോഷണക്കേസിൽ പ്രതിയാക്കി ജയിലിൽ അടച്ചത് 47 ദിവസം: പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button