Latest NewsNewsBusiness

ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ മുത്തൂറ്റ് മൈക്രോഫിൻ എത്തുന്നു, കരട് രേഖകൾ സമർപ്പിച്ചു

ഐപിഒ വഴി 1,350 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം

ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഐപിഒ നടത്താൻ ഒരുങ്ങി മുത്തൂറ്റ് മൈക്രോഫിൻ. റിപ്പോർട്ടുകൾ പ്രകാരം, ഐപിഒ നടത്തുന്നതിനായി മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയ്ക്ക് മുമ്പാകെ കരട് രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ഐപിഒ വഴി 1,350 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 950 കോടി രൂപയുടെ പുതിയ ഓഹരികളും, 400 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഐപിഒയിൽ ഉൾപ്പെടുത്തുന്നതാണ്.

ഐപിഒയിൽ തോമസ് ജോൺ മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, തോമസ് ജോർജ് മുത്തൂറ്റ്, പ്രീതി ജോൺ മുത്തൂറ്റ്, റെമ്മി തോമസ്, നൈന ജോർജ് എന്നിവരുടെ കൈവശമുള്ള 300 കോടി രൂപയുടെ ഓഹരികളും, ഗ്രേറ്റർ പെസഫിക്കിന്റെ കൈവശമുള്ള 100 കോടി രൂപയുടെ ഓഹരികളും വിറ്റഴിക്കുന്നതാണ്. 2018ൽ സമാനമായ രീതിയിൽ ഐപിഒ നടത്താൻ കമ്പനി തീരുമാനിച്ചിരുന്നെങ്കിലും, വിപണി സാഹചര്യം പ്രതികൂലമായതോടെ അവ പിൻവലിക്കുകയായിരുന്നു. മൊത്ത വായ്പ പോർട്ട്ഫോളിയോ അനുസരിച്ച്, രാജ്യത്തെ നാലാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനാണ് മുത്തൂറ്റ് മൈക്രോഫിൻ.

Also Read: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button