ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. ഹരിയാനയിലെ അംബാലയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ മൂന്ന് പേർ ഉത്തർപ്രദേശ് സ്വദേശികളാണ്. ഒരാൾ ഹരിയാന സ്വദേശിയാണെന്നും പോലീസ് വ്യക്തമാക്കി.
Read Also: ബിരിയാണി ദിനം ആഘോഷമാക്കാൻ ‘ബിരിയാണി പ്രേമികൾ’! ഓൺലൈൻ ഓർഡറുകളുടെ കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി
ഉത്തർപ്രദേശിൽ വെച്ചാണ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റത്. കാറിൽ സഞ്ചരിക്കവെയാണ് അക്രമികൾ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. അഞ്ച് പേർക്ക് ഒപ്പം കാറിൽ സഹാറൻപൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നിലവിൽ ചന്ദ്രശേഖർ ആസാദ് വീട്ടീൽ വിശ്രമിക്കുകയാണ്.
Read Also: ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ മുത്തൂറ്റ് മൈക്രോഫിൻ എത്തുന്നു, കരട് രേഖകൾ സമർപ്പിച്ചു
Post Your Comments