
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഗ്രാൻഡ് ഫിനാലേയ്‍ക്ക് കടക്കുകയാണ്. അവസാന ദിവസത്തിനു തൊട്ടുമുൻപ് ഷോയിൽ നിന്നും ഒരാള്‍ കൂടി പുറത്ത്. പ്രേക്ഷകരെയും മത്സാര്‍ഥികളെയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് ഇന്നത്തെ എവിക്ഷനിൽ സെറീനയാണ് പുറത്തായിരിക്കുന്നത്. അഖില്‍ മാരാര്‍, റെനീഷ, ജൂനൈസ്, ശോഭ, ഷിജു എന്നിവരാണ് ഗ്രാൻഡ് ഫിനൈലെയില്‍ ടോപ് ഫൈവില്‍ എത്തിയിരിക്കുന്നത് എന്ന് മോഹൻലാല്‍ പ്രഖ്യാപിച്ചു.
read also: ഇന്ത്യയിലെ നിയമങ്ങളാണ് ഇവിടുള്ളവര്‍ പാലിക്കേണ്ടത്, അല്ലാതെ മതനിയമങ്ങളല്ല: സന്തോഷ് പണ്ഡിറ്റ്
ബിഗ് ബോസ് ഹൗസിലേക്ക് മോഹൻലാല്‍ തന്നെ നേരിട്ട് എത്തിയായിരുന്നു ഇന്നത്തെ എവിക്ഷൻ പ്രഖ്യാപിച്ചത്. മത്സരാര്‍ഥികളോട് വിശേഷങ്ങള്‍ എന്തൊക്കെയുണ്ടെന്ന് ചോദിച്ചറിഞ്ഞ ശേഷം മോഹൻലാല്‍ ഒരു എവിക്ഷൻ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇനി വിജയി ആര് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
Post Your Comments