KottayamLatest NewsKeralaNattuvarthaNews

മുൻ വൈരാ​ഗ്യം മൂലം യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: സ​ഹോ​ദ​ര​ങ്ങ​ളടക്കം നാ​ലു പേ​ർ പിടിയിൽ

കു​റി​ച്ചി എ​സ്. പു​രം വ​ലി​യ​പ​റ​മ്പി​ല്‍ എ​സ്. അ​നൂ​പ് (28), സ​ഹോ​ദ​ര​ങ്ങ​ളാ​യ എ​സ്. സ​ന്ദീ​പ് (31), എ​സ്. സ​നൂ​പ് (30), കു​റി​ച്ചി എ​സ് പു​രം അ​ശ്വ​ന്ത് ഭ​വ​നി​ല്‍ സി.​എ​സ്. അ​ശ്വ​ന്ത് (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചി​ങ്ങ​വ​നം: യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ നാ​ലു പേ​ർ അറസ്റ്റിൽ. കു​റി​ച്ചി എ​സ്. പു​രം വ​ലി​യ​പ​റ​മ്പി​ല്‍ എ​സ്. അ​നൂ​പ് (28), സ​ഹോ​ദ​ര​ങ്ങ​ളാ​യ എ​സ്. സ​ന്ദീ​പ് (31), എ​സ്. സ​നൂ​പ് (30), കു​റി​ച്ചി എ​സ് പു​രം അ​ശ്വ​ന്ത് ഭ​വ​നി​ല്‍ സി.​എ​സ്. അ​ശ്വ​ന്ത് (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ചി​ങ്ങ​വ​നം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എംവി ഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനം: കേന്ദ്രമന്ത്രി വി മുരളീധരന്‍

ക​ഴി​ഞ്ഞ 28-ന് ​രാ​വി​ലെ 10.30-നു ​കു​റി​ച്ചി ഫ്ര​ഞ്ച് മു​ക്കി​ൽ വ​ച്ചാണ് സംഭവം. ഇ​വ​ര്‍ സം​ഘം ചേ​ര്‍ന്ന് മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യെ ഹെ​ല്‍മ​റ്റ് കൊ​ണ്ടു ത​ല​യ്ക്കും മു​ഖ​ത്തും അ​ടി​ച്ചും വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും യു​വാ​വി​ന്‍റെ കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന 5000 രൂ​പ​യും 18,000 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ചു​പ​റി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. യു​വാ​വി​നോ​ട് ഇ​വ​ര്‍ക്ക് മു​ന്‍ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു.

പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത ചി​ങ്ങ​വ​നം പൊ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button