
മൊഗ്രാൽ: കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഹൊസങ്കടി സ്വദേശികളായ നാസിൽ (17), നവാസ് (21) എന്നിവരാണ് മരിച്ചത്.
Read Also : കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ കടത്താൻ ശ്രമം: 14 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
കാസർഗോഡ് മൊഗ്രാൽ കൊപ്പളയിലാണ് സംഭവം. ഹൊസങ്കടിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ഇന്ന് രാവിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments