KeralaLatest NewsNews

തന്റെ വിവാഹം നടത്താതെ അനുജന് വിവാഹം: വെട്ടുകത്തി ഉപയോഗിച്ച് അമ്മയെയും അമ്മൂമ്മയെയും അക്രമിച്ച് യുവാവ്

കടയ്ക്കാവൂർ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: തന്‍റെ വിവാഹം നടത്താതെ ഇളയ സഹോദരന്‍റെ വിവാഹം നടത്തിയതിലുള്ള വിരോധത്തിൽ അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച് യുവാവ്. വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിഷ്ണുവാണ് അമ്മയെയും അമ്മൂമ്മയേയും ആക്രമിച്ചത്. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു.

read also: കേന്ദ്രമന്ത്രിസഭയിലേക്ക് സുരേഷ് ഗോപി വന്നാല്‍ സന്തോഷം: കെ സുരേന്ദ്രന്‍

അമ്മയായ ബേബി വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. അമ്മൂമ്മയായ ഗോമതി(75)യുടെ വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തു.  വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തപ്പോൾ ഇരുവരും നിലവിളിക്കുകയായിരുന്നു. ഇത് കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും വിഷ്ണു രക്ഷപ്പെട്ടിരുന്നു.

കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ ശ്രീകുമാർ, ജയ പ്രസാദ്, ജയകുമാർ, രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ സിയാദ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അഖിൽ, സുരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ കഴിഞ്ഞ വിഷ്ണുവിനെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button