ഹെൽമറ്റ് ധരിക്കാൻ തയ്യാറാണോ? എങ്കിൽ ഒരു കിലോ തക്കാളി സ്വന്തമാക്കാൻ അവസരം! വേറിട്ട ബോധവൽക്കരണവുമായി ഈ ജില്ല

ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തക്കാളി ഉൽപ്പാദനം താരതമ്യേന കുറഞ്ഞിട്ടുണ്ട്

ഹെൽമെറ്റ് ധരിച്ചുള്ള സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ വേറിട്ട ബോധവൽക്കരണ പരിപാടിയുമായി എത്തിയിരിക്കുകയാണ് തഞ്ചാവൂർ ജില്ലയിലെ ട്രാഫിക് ഇൻസ്പെക്ടറായ രവിചന്ദ്രൻ. ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നവർക്ക് ഒരു കിലോ തക്കാളിയാണ് സമ്മാനമായി നൽകുന്നത്. തമിഴ്നാട്ടിൽ തക്കാളി വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ സമ്മാനം.

വേറിട്ട രീതിയിലുള്ള ബോധവൽക്കരണ പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു കിലോ തക്കാളിക്ക് 27 രൂപ മുതൽ 60 രൂപ വരെയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. നിലവിൽ, കിലോയ്ക്ക് 107 രൂപ മുതൽ 110 രൂപ വരെയാണ് തക്കാളി വില. ഈ സാഹചര്യത്തിൽ ഹെൽമറ്റ് ധരിച്ചാൽ ഒരു കിലോ തക്കാളി സൗജന്യമായി നേടാൻ സാധിക്കും.

Also Read: കേരളത്തിൽ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തക്കാളി ഉൽപ്പാദനം താരതമ്യേന കുറഞ്ഞിട്ടുണ്ട്. നിലവിൽ, ബെംഗളൂരുവിൽ നിന്നാണ് പല സംസ്ഥാനങ്ങളിലേക്കും തക്കാളി ഇറക്കുമതി ചെയ്യുന്നത്. ലഭ്യത കുറഞ്ഞതിനാൽ ക്രമാതീതമായാണ് തക്കാളി വില ഉയർന്നത്.

Share
Leave a Comment