കോട്ടയം: കോട്ടയം നഗരത്തിലെ കടത്തിണ്ണയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് പെരിയകുളം വടുതപ്പെട്ടി സ്വദേശി ബദന സ്വാമി പാണ്ടി(24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : മൺസൂൺ ലക്ഷ്യമിട്ട് കേരള ടൂറിസം! അറബ് സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതിയൊരുക്കും
തിരുനക്കര പുളിമൂട് ജംഗ്ഷനില്‍ എംസി റോഡരികിലെ കടകളോട് ചേര്‍ന്നുള്ള നടപ്പാതയില്‍ ആണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നു ലഭിച്ച കവറില്‍ നിന്ന് തുണികളും തമിഴ്നാട്ടിലെ ധനകാര്യസ്ഥാപനത്തില്‍ സ്വര്‍ണം പണയംവച്ചതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്.
Read Also : തീവണ്ടിയിൽ വീണ്ടും യാത്രക്കാരൻ ശൗചാലയവാതിൽ ഉള്ളിൽനിന്ന് പൂട്ടി: വാതിൽ പൊളിച്ച് പുറത്തിറക്കി റെയിൽവേ പൊലീസ്
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടയം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments