Latest NewsKerala

സിപിഎം നേതൃത്വത്തില്‍ ഉള്ളത് സംശുദ്ധ രാഷ്ട്രീയക്കാര്‍, ആർക്കും കളങ്കപ്പെടുത്താന്‍ കഴിയില്ല- എംവി ഗോവിന്ദന്‍

വെഞ്ഞാറമൂട്: സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ളത്‌ സംശുദ്ധ രാഷ്ട്രീയക്കാരാണെന്നും അവരെ കളങ്കപ്പെടുത്താൻ കഴിയില്ലെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പണ്ട്‌ ചെമ്പില്‍ കൊണ്ടുപോയെന്ന്‌ പറഞ്ഞതുപോലെ ചിലർ തോന്നിവാസം പറയുന്നുവെന്നും ഫെയ്‌സ്ബുക്കിലെഴുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി നിർമിക്കുന്ന സി.പി.എം. വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അകത്താണെങ്കിലും പുറത്താണെങ്കിലും തെറ്റായ ഒരു പ്രവണതയെയും പാർട്ടി വെച്ചുപൊറുപ്പിക്കില്ല. ജനങ്ങൾക്ക് ഏതു സമയവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാവണം പാർട്ടി ഓഫീസുകൾ.

മാധ്യമങ്ങളും കോൺഗ്രസും ബി.ജെ.പി.യും സർക്കാർ നടപ്പിലാക്കുന്ന വികസനത്തിന് എതിരായതിനാലാണ് സകല പദ്ധതികളെയും എതിർക്കുന്നത്. മോൺസന്റെ കേസും വി.ഡി.സതീശന്റെ കേസും ഞങ്ങൾ കൊടുത്തതല്ല. അഴിമതിയുടെ ഭാഗമായാൽ കേസ് വേറെയാണ്, അതിൽ രാഷ്ട്രീയമൊന്നുമില്ല.’ ഫാസിസത്തിലേക്കുള്ള യാത്രയുടെ ചുവടാണ് ഏക സിവിൽകോഡെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button