KeralaLatest NewsNews

യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം! ഇന്ത്യയിൽ നമ്പർ വണ്ണായി കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്

ഇത്തവണ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ഗാന്ധിനഗർ-മുംബൈ സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസാണ്

യാത്രക്കാരുടെ എണ്ണം വൻ തോതിൽ കുതിച്ചുയർന്നതോടെ ഇന്ത്യയിൽ നമ്പർ വൺ ആയിരിക്കുകയാണ് കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്. റെയിൽവേയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ 46 വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസാണ്. 46 വന്ദേ ഭാരത് ട്രെയിനുകളിൽ റിസർവ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 176 ശതമാനമാണ്. ഇതിൽ ഒന്നാമതാണ് കേരളം.

ഇത്തവണ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ഗാന്ധിനഗർ-മുംബൈ സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസാണ്. ഇതിൽ റിസർവ് ചെയ്യുന്നവരുടെ എണ്ണം 134 ശതമാനമാണ്. 2019 ഫെബ്രുവരിയിലാണ് രാജ്യത്ത് ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് ശരാശരി ഒരു മണിക്കൂർ നേരത്തെ എത്താൻ കഴിയുന്നതിനാൽ ഒട്ടനവധി യാത്രക്കാർ വന്ദേ ഭാരതിനെ ആശ്രയിക്കാറുണ്ട്. ഇതുവരെ വന്ദേ ഭാരത് എക്സ്പ്രസുകൾ 2,140 ട്രിപ്പുകളാണ് നടത്തിയിട്ടുള്ളത്. 2022 ഏപ്രിൽ 1 മുതൽ 2023 ജൂൺ 21 വരെയുള്ള കണക്കുകൾ പ്രകാരം 25,20,370 ആളുകളാണ് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്തിട്ടുള്ളത്.

Also Read: ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്തംബർ 30 വരെ: ഗതാഗത മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button