ബംഗളൂരു: ശ്വാസതടസം നേരിട്ട നാലു മാസം പ്രായമായ കുഞ്ഞ് മരിച്ചു. കർണാടകയിലാണ് സംഭവം. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ആശുപത്രി ജീവനക്കാർ കുഞ്ഞിന് പ്രാഥമിക ചികിത്സ നൽകിയിരുന്നു. എന്നാൽ, പീഡിയാട്രീഷൻ ഇല്ലാത്തതിനാൽ കുഞ്ഞിന് വിദഗ്ധ ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് കുഞ്ഞ് മരിച്ചത്. ചികിത്സയിലെ അശ്രദ്ധകാരണമാണ് കുട്ടിമരിച്ചതെന്ന് ആരോപിച്ച് രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു.
Read Also: വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല, ഹിജാബ് വിഷയം വിവാദമാക്കേണ്ട കാര്യമില്ല: പ്രതികരിച്ച് വീണ ജോർജ്
തീവ്രമായ ശ്വാസതടസം അനുഭവപ്പെട്ടതോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓക്സിജന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയെങ്കിലും കുഞ്ഞിന് ആശുപത്രി ജീവനക്കാർ പ്രഥമിക ചികിത്സമാത്രമാണ് നൽകിയത്. കുഞ്ഞിന്റെ ആരോഗ്യനില മോശമായതോടെ മറ്റൊരു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
Read Also: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം പതിനാറായി കുറയ്ക്കണം: ഹൈക്കോടതി
Post Your Comments