Latest NewsKeralaNews

ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നിലവിലെ പോലീസ് മേധാവി അനിൽ കാന്ത് പുതിയ മേധാവിക്ക് അധികാരദണ്ഡ് കൈമാറി. മുതിർന്ന പോലീസ് ഓഫീസർമാർ ചടങ്ങിൽ പങ്കെടുത്തു.

Read Also: പ്രതികൂല കാലാവസ്ഥയും, പ്രതിബന്ധങ്ങളും അതിജീവിച്ച് യാത്രികർ! കേദാർനാഥിൽ വൻ ഭക്തജനത്തിരക്ക്

വൈകിട്ട് അഞ്ചു മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്.

സ്ഥാനമൊഴിയുന്ന ഡിജിപി അനിൽ കാന്ത് പുതിയ മേധാവിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ചുമതലകൾ ഔദ്യോഗികമായി കൈമാറിയ ശേഷം ഡിജിപി അനിൽകാന്ത് സഹപ്രവർത്തകരോട് യാത്രപറഞ്ഞു. ആചാരപരമായ രീതിയിൽ ഡിജിപിയുടെ വാഹനം കയർ കെട്ടിവലിച്ച് ഗേറ്റിൽ എത്തിച്ചാണ് പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ യാത്രയാക്കിയത്.

Read Also: ‘കൈതോലപ്പായയില്‍ പണം കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ വരുന്നത് സാന്‍ഡിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടുകോടി വാങ്ങിയ ആൾ’

shortlink

Related Articles

Post Your Comments

Related Articles


Back to top button