Latest NewsIndia

നിരവധി തവണ പെണ്ണ് കാണൽ നടത്തിയെങ്കിലും ഒന്നുപോലും നടന്നില്ല: വിവാഹം കഴിക്കാനാകാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

വിവാഹം നടക്കാത്തതിൽ മനംനൊന്ത് 35കാരൻ ജീവനൊടുക്കിയ നിലയിൽ. കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് യുവാവ് കുറിപ്പ് എഴുതിവെച്ചിട്ടുണ്ട്. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂർ താലൂക്കിലെ തെലങ്കാര സ്വദേശിയായ കിർഗരിമാനിലെ നാഗരാജ ഗണപതി ഗാവോങ്കറാണ് മരിച്ചത്.

വീടിന് സമീപത്തെ കുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, യുവാവ് വിവിധ ഭാഗങ്ങളിൽ പെൺകുട്ടിയെ അന്വേഷിക്കുകയായിരുന്നു. നിരവധി തവണ പെണ്ണ് കാണൽ നടത്തിയെങ്കിലും അതിൽ ഒരെണ്ണം പോലും വിവാഹത്തിലേക്ക് എത്തിയില്ല.

വിവാഹത്തിന് പെൺകുട്ടിയെ ലഭിക്കാത്തതിൽ ഗണപതി ഗാവോങ്കർ കടുത്ത അസ്വസ്ഥനായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കൂടാതെ, കഴിഞ്ഞ രണ്ടാഴ്ചയായി യുവാവ് ആരോടും സംസാരിച്ചിരുന്നില്ല. ഇയാൾ ഒറ്റയ്ക്കായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. നാട്ടിലെ അറിയപ്പെടുന്ന യുവ കർഷകനായിരുന്നു ഗണപതി ഗാവോങ്കർ. കർഷകവൃത്തിയിലൂടെ ഉപജീവനം നടത്തുന്ന കുടുംബമായിരുന്നു ഇയാളുടേത്. പ്രധാനമായും നെല്ലും പച്ചക്കറി കൃഷിയുമാണ് ഇദ്ദേഹം ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button