
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിലനിലവാരം 43,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കുറഞ്ഞ് 5,385 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നിലവിൽ, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.
ആഗോള വിലയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ സ്വർണവിലയിലും മാറ്റം വരുന്നത്. ഇന്ന് ആഗോള സ്വർണവില ഒരു ട്രോയി ഔൺസിന് 1,905.13 ഡോളറാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത് ജൂൺ രണ്ടിനാണ്. 44,800 രൂപയാണ് ജൂൺ രണ്ടിലെ നിരക്ക്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 75.70 രൂപയാണ് വില. 8 ഗ്രാം വെള്ളിക്ക് 605.60 രൂപയും, 10 ഗ്രാം വെള്ളിക്ക് 757 രൂപയുമാണ് ഇന്നത്തെ വില നിലവാരം.
Post Your Comments