യാത്രക്കാർക്ക് ടൂർ പാക്കേജുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ പ്രത്യേക സംവിധാനം ഒരുക്കുകയാണ് കെഎസ്ആർടിസി. വിവരങ്ങൾ വാട്സ്ആപ്പ് മുഖാന്തരം പങ്കിടുന്നതിനായി ചാറ്റ്ബോട്ടിന് രൂപം നൽകാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. ചാറ്റ്ബോട്ട് രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കാനാണ് നീക്കം. കൂടാതെ, ചാറ്റ്ബോട്ട് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഘട്ടം ഘട്ടമായി ഉൾപ്പെടുത്തിയേക്കാമെന്നാണ് സൂചന.
ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായുള്ള യാത്രകൾക്കാണ് ചാറ്റ്ബോട്ട് വികസിപ്പിക്കുന്നത്. നിലവിൽ, ഡിപ്പോകളിൽ നേരിട്ട് എത്തിയോ, കെഎസ്ആർടിസിയുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയോ മാത്രമാണ് യാത്രാ പാക്കേജുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ സാധിക്കുന്നത്. ചാറ്റ്ബോട്ട് നിലവിൽ വരുന്നതോടെ, യാത്രക്കാർക്ക് എളുപ്പത്തിൽ വിവരങ്ങൾ അറിയാൻ സാധിക്കും.
Also Read: നക്ഷത്ര കൊലക്കേസ്: പ്രതി മഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമെന്ന് മുത്തശ്ശൻ, ഹർജി കോടതിയിൽ
ചാറ്റ്ബോട്ടിനൊപ്പം സഞ്ചാരികൾക്ക് താമസം, ഭക്ഷണം, ടാക്സി സർവീസ് തുടങ്ങിയ സേവനങ്ങളുടെ വിവരങ്ങൾ അറിയാൻ പ്രത്യേക ഓൺലൈൻ പോർട്ടൽ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിലെ അവധിക്കാല പാക്കേജുകൾ വഴി 25 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിസി സമാഹരിച്ചത്. ഏകദേശം 950 ഓളം ടൂർ പാക്കേജുകൾ കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
Post Your Comments